Tuesday, April 12, 2011


അധ്യാപിക

ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി... എന്റെ കാര്യത്തില്‍ പ്രത്യേകിച്ചും... കാരണംഎന്റെ ഉമ്മ എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക ആയിരുന്നു...എല്ലാവര്ക്കും തന്റെ ഉമ്മമാര്‍അവരുടെ അധ്യാപികമാര്‍ തന്നെ... പക്ഷെ എന്നെ സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിപ്പിച്ചത് എന്റെഉമ്മയായിരുന്നു...
എല്ലാവരെയും പിച്ചും പോലെ എന്നെയും വേദനയക്കുമായിരുന്നു...
പിന്നെ ഒരു കാര്യം പറയാന്‍ മറന്നു... ഞാന്‍ ഒരു ഇടം കയ്യനായിരുന്നു... എന്റെ ഉമ്മയില്‍ നിന്ന്ലഭിച്ചതാണ് പ്രത്യേകത... പക്ഷെ ഒന്നാം ക്ലാസ്സില്‍ വെച്ചു വലത് കൈ കൊണ്ടേ എഴുതാവൂഎന്ന് പറഞ്ഞു എന്റെ ഇടതു കയ്യില്‍ നിന്നും പെന്‍സില്‍ എടുത്ത് വലതു കയ്യില്‍ പിടിപ്പിച്ചതുംഅധ്യാപകര്‍ തന്നെ... ലില്ലി ടീച്ചറും കോയട്ടി മാഷും... അത് കൊണ്ടെന്താ എന്റെ കൈ അക്ഷരം മോശമായി... ചിലപ്പോ ചിന്താ ശേഷിയും അത് സ്വാധീനിചിട്ടുണ്ടാകുമോ എന്നനിക്കറിയില്ല...
നാലാം ക്ലാസ്സ്‌ വരെ മായനാട് എല്‍ പി സ്കൂളിലായിരുന്നു.... അവടെ രണ്ടാം ക്ലാസ്സില്‍ ലില്ലി ടീച്ചര്‍ തന്നെ ആയിരുന്നു... , മൂന്നില്‍ തങ്കം ടീച്ചര്‍ ...


പിന്നെ 5 മുതല്‍ 10 വരെ സാവിയോ യില്‍ ആയിരുന്നു...
അഞ്ചില്‍ രോസ്ലി ടീച്ചര്‍ ആയിരുന്നു ക്ലാസ്സ്‌ അധ്യാപിക... ആറില്‍ മാത്യു സര്‍... എഴില്‍ ബിജു സര്‍... എട്ടില്‍ റീന മിസ്‌... ഒന്‍പതില്‍ ടോജന്‍ സര്‍...പത്തില്‍ അനില്‍ സെബസ്ടിന്‍ സര്‍...

പിന്നെ ഒന്‍പതില്‍ ഒരു സംഭവമുണ്ടായി.... പറയട്ടെ ഞാന്‍ ...???
ഒന്‍പതില്‍ അനീജ ടീച്ചര്‍ സോഷ്യല്‍ ക്ലാസ്സ്‌ എടുതോണ്ടിരിക്കുവായിരുന്നു .... മതെതരത്വമായിരുന്നുവിഷയം... എല്ലായിടത്തും എല്ലാ മതസ്ഥരും തുല്യമാനെന്നൊക്കെ പുസ്തകത്തില്‍ നോക്കി അവര്‍പറഞ്ഞു... അപ്പൊ കുഞ്ഞു മനസ്സില്‍ ഒരു സംശയം ... അപ്പൊ സ്കൂളില്‍ എല്ലാം ക്രിസ്ത്യന്‍അധ്യാപകരാനല്ലോ ... ടീച്ചറുടെ മുഖം മാറി.... ഉത്തരമില്ലാത്ത ടീച്ചറുടെ മനസ്സിന്റെ രോഷം എന്റെചെവിയില്‍ ഒരു പിച്ചലായി അവസാനിച്ചു....
പിന്നീട് ഒരു മത തീവ്രവാദിയായി എന്നെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു താല്പര്യമുള്ളത് പോലെപലപ്പോഴും എനിക്ക് അനുഭവപ്പെട്ടു....
കുഞ്ഞു പ്രായത്തില്‍ എന്റെ മനസ്സ് വല്ലാതെ പിടച്ചു... ശേഷം ഇത്തരം അനീതിക്കെതിരെയായിഎന്റെ ചിന്ത മുഴുവന്‍ ... എന്തോ ഒരു ധ്രുവീകരണം എനിക്ക് അവടെ അനുഭവപ്പെട്ടു...
വെള്ളി ഒഴികെ ഉച്ചയ്ക്ക് പള്ളിയില്‍ പോകാന്‍ അവടെ അനുവധിക്കില്ലായിരുന്നു... അതിനു വേണ്ടി അന്ന്പ്രിന്‍സിപ്പല്‍ രോസ്ലി സിസ്റെരിനോദ് സംസാരിച്ചു...ഒരു നിവ്ര്തിയുമില്ല എന്ന് കണ്ടപ്പോള്‍ കുറച്ചകൂട്ടുകാരുമൊത്ത് എല്ലാ വിധ വിലക്കുകളും അവഗണിച് പള്ളിയില്‍ പോകാന്‍ തുടങ്ങി... പിന്നീട്ഞങളുടെ സമ്മര്‍ദത്തിനു വഴങി വിലക്കുകള്‍ അഴിക്കേണ്ടി വന്നു അവര്‍ക്ക്...
എനിക്കും എന്റെ ജീവിതത്തിന്‍ ഒരു ചിട്ട ഉണ്ടാക്കിയത് അവടുത്തെ അധ്യാപകരായിരുന്നു.... മാത്ത്സിന്റെ ജോമോള്‍ മിസ്സിനെ ഞാന്‍ എങ്ങനെ മറക്കും... കണക്കിനെ സ്നേഹിക്കാന്‍ പഠിച്ചത്ടീച്ചരിലൂടെ ആയിരുന്നു... കണക്കിന്റെ മാസ്മരിക ലോകത്ത് പരന്നു നടന്നു ഞാന്‍ ... അതിന്റെ എല്ലാസൗന്ദര്യവും ആസ്വദിച്ചു പഠിച്ചു...അനില്‍ സെബാസ്റ്റ്യന്‍ സര്‍ കെമിസ്ട്രി യുടെ കെമിസ്ട്രി ഞങ്ങളെപഠിപ്പിച്ചു... നമ്മളെ അറിയുന്ന അറിയാന്‍ ശ്രമിച്ച ഒരുപാട് അധ്യാപികമാര്‍ന്ടായിരുന്നു അവിടെ ...


പിന്നെ രഹമാനിയ യിലേക്ക്....
അവിടെ സുബൈദ മിസ്‌, നൌഷാദ സര്‍, ഷഹീര്‍ സര്‍, തൌഫീക്ക് സര്‍, അങ്ങനെ മനസ്സിനെ സ്വാധീനിച്ച ഒരുപാട് വ്യക്തിത്വങ്ങള്‍... രഹമാനിയയില്‍ 2 കൊല്ലം പഠിച്ചു കഴിഞ്ഞത് അറിഞ്ഞതേയില്ല...
എടുത്ത് പറയത്തക കാര്യങ്ങള്‍ ഇപ്പൊ ഓര്‍ക്കുന്നില്ല...
ആ... തൌഫീക്ക് സര്‍ ന്റെ വീട്ടില്‍ പോയിരുന്നു.... ഒരു ഡോകുമെന്ററി ചെയ്തിരുന്നു ഞങ്ങള്‍... അതിന്റെ ആവശ്യത്തിനു.... സര്‍ അന്ന് ഞങ്ങളെ സല്കരിച്ചു... സാറിന്റെ മുറി നിറയെ പുസ്തകങ്ങളാണ്.... ഹംസ സാഹിബിന്റെ അത്ര വരില്ല ട്ടോ... ഹംസ സാഹിബിനെ അറിയില്ലേ...??? അധേഹമാണ് എനിക്ക് ഇറാനി എന്ന് പേര് വരാന്‍ കാരണമായത്...
നാം കട്ടില്‍ ഉപയോഗിക്കുന്നത് കിടക്കാനല്ലേ... പക്ഷെ പുസ്തകം വെച്ച ഷെല്‍ഫ് ഒക്കെ നിറഞ്ഞു ഹംസ സാഹിബ്‌ ഇപ്പൊ കട്ടിലില്‍ ആണ് പുസ്തകങ്ങള്‍ വെക്കാര് ...
ആ... അതൊന്നു കാണേണ്ട കാഴ്ച തന്നെയാ... ആയത്തുള്ള ഖുമൈനിയുമായോക്കെ അദ്ദേഹം നേരിട്ട സംസാരിച്ചിട്ടുണ്ട്.... വെറും നാലാം ക്ലാസ്സ്‌ വരേയ വിദ്യാഭ്യാസം... എന്നിട്ടും കാലിക്കറ്റ്‌ ഉനിവേര്സിടി ക്ലാസ്സ്‌ എടുക്കാന്‍ അദ്ധേഹത്തെ വിളിച്ചിട്ടുണ്ട്...ഇംഗ്ലീഷ് , അറബി എന്ന് വേണ്ട മിക്കവാറും ഭാഷയില്‍ അപാര പരിഞാനമാന്‍ അദ്ദേഹത്തിന്....
അത് പോട്ടെ...
നമുക്ക് തിരിച്ച വരാം...
ആ... പിന്നെ ഒരു വര്ഷം തൃശ്ശൂരില്‍ എന്ട്രന്‍സ് എക്സാം എഴുതാന്‍ വേണ്ടി ഞാന്‍ പോയി...അവടെ റിജു സര്‍... " എല്ലാം സിമ്പിള്‍ കാര്യങ്ങള്‍... പഠിച്ചൂടെ... വേറെ പണിയോന്നുമില്ലേലോ..." മറക്കില്ല ഈ വാചകം ഒരിക്കലും....

പിന്നെ എന്റെ കലാലയ ജീവിതം...
അവിടെ...ആരൊക്കെയാ ...??? പറയാം ട്ടോ..... ഞാന്‍ ഒന്ന് മുഖം കഴുകിയിട്ട് വരാം...

No comments:

Post a Comment